Wednesday October 27th, 2021 - 1:56:am

ഭക്ഷ്യധാന്യം ഉപയോഗിച്ച് സാനിറ്റൈസര്‍ ; പാവങ്ങളുടെ അന്നം ഉപയോഗിച്ച് സമ്പന്നരുടെ കൈ കഴുകരുതെന്ന് രാഹുല്‍ഗാന്ധി

suji
ഭക്ഷ്യധാന്യം ഉപയോഗിച്ച് സാനിറ്റൈസര്‍ ; പാവങ്ങളുടെ അന്നം ഉപയോഗിച്ച് സമ്പന്നരുടെ കൈ കഴുകരുതെന്ന് രാഹുല്‍ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ എഫ്‌സിഐ ഗോഡൗണുകളില്‍ വരുന്ന അധിക ഭക്ഷ്യധാന്യം ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാവങ്ങളുടെ അന്നം ഉപയോഗിച്ച് സമ്പന്നരുടെ കൈകള്‍ ശുചീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യത്തെ പണക്കാര്‍ക്ക് വേണ്ടി ദരിദ്ര ജനങ്ങളുടെ ഭക്ഷണമാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ദരിദ്രര്‍ എപ്പോളാണ് ഉണരുക? നിങ്ങള്‍ പട്ടിണി മൂലം മരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ലഭിക്കേണ്ട അരി ഉപയോഗിച്ച് സാനിറ്റൈസര്‍ ഉണ്ടാക്കി സമ്പന്നരുടെ കൈ വൃത്തിയാക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 

Read more topics: sanitisers , poor,rahul gandhi
English summary
sanitisers for rich from poors rice share rahul gandhi slams centre
topbanner

More News from this section

Subscribe by Email