Friday August 7th, 2020 - 1:07:am

ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവു നിരത്തി സന്ദീപ് വാര്യര്‍

suji
ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവു നിരത്തി സന്ദീപ് വാര്യര്‍

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും 'അവരോടൊപ്പമുള്ള സംഘവും' നാട്ടുകാരുടെ പണം പിരിച്ച് 'പുട്ടടിച്ചു' എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് ആരോപിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി ഇവര്‍ നടത്തിയ 'കരുണ മ്യൂസിക് കണ്‍സേര്‍ട്ട്' എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് എന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഇത് സംബന്ധിച്ച് ലഭിച്ച വിവരാകാവകാശ രേഖയുടെ ചിത്രവും ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന കാര്യം രേഖയില്‍ വ്യക്തമാണ്. ഇക്കാര്യം സംബന്ധിച്ച് ഒരു ദേശീയ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രങ്ങളും സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിമയും ആഷിഖും ചേര്‍ന്ന് വന്‍തുക സമാഹരിച്ചിട്ടും ഒരു രൂപ പോലും ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.

 

English summary
sandeep warrier facebook post against asique abu and rima
topbanner

More News from this section

Subscribe by Email