Thursday July 16th, 2020 - 5:45:am

ജയില്‍ മോചിതനായ സല്‍മാന്‍ മുംബൈയിലെത്തി; ആര്‍പ്പുവിളികളും ആഘോഷവുമായി ആരാധകര്‍

Jikku Joseph
ജയില്‍ മോചിതനായ സല്‍മാന്‍ മുംബൈയിലെത്തി; ആര്‍പ്പുവിളികളും ആഘോഷവുമായി ആരാധകര്‍

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയില്‍ മോചിതനായ സല്‍മാന്‍ ഖാന്‍ മുംബൈയിലെത്തി. മുംബൈയിലെത്തിയ ഖാനെ സ്വീകരിക്കാന്‍ ആരാധകരുടെ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമ്പതിനായിരം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സല്‍മാന്‍ ഖാന് കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെയും ഡിഫന്‍സിന്റെയും ഒരു മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് കോടതി വിധി പറഞ്ഞത്. സല്‍മാന്റെ സഹോദരിമാരായ അല്‍വിര, അര്‍പിത എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു.

1998-ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം തടവിനും 10,000 രൂപ പിഴയും ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന്‍ രണ്ട് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സല്‍മാന്‍ തടവുശിക്ഷ അനുഭവിച്ചത്. കേസിലെ മറ്റ് പ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം സല്‍മാന്‍ ഖാനെ വെറുതെ വിട്ടതിനെതിരെ ബിഷ്‌ണോയി സമുദായം അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

English summary
salman khan reaches mumbai after getting bail in blackbuck poaching case
topbanner

More News from this section

Subscribe by Email