Friday August 7th, 2020 - 1:01:am

പിതാവിനെ ഗെയിംസ് വില്ലേജില്‍നിന്ന് ഒഴിവാക്കിയതെന്തിന്; രോഷം പ്രകടിപ്പിച്ച് സൈന നെഹ്‌വാള്‍

Jikku Joseph
പിതാവിനെ ഗെയിംസ് വില്ലേജില്‍നിന്ന് ഒഴിവാക്കിയതെന്തിന്; രോഷം പ്രകടിപ്പിച്ച് സൈന നെഹ്‌വാള്‍

ന്യൂഡല്‍ഹി: ഗോള്‍ഡ് കോസ്റ്റിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിനു പ്രവേശനം നിഷേധിച്ചതില്‍ ബാഡ്മിന്റന്‍ താരം സൈന നെഹ്‌വാളിനു പ്രതിഷേധം. ഗെയിംസ് നടത്തിപ്പുകാരുടെ സമീപനത്തിനോടു രൂക്ഷമായ ഭാഷയിലാണു സൈന ട്വിറ്ററില്‍ പ്രതിഷേധിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്വന്തം ചിലവില്‍ കോമണ്‍വെല്‍ത്ത് താരങ്ങള്‍ക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെ ഗെയിംസ് വില്ലേജിലേക്ക് കൊണ്ടു പോകാം. സൈനയ്ക്കും, പി.വി സിന്ധുവിനും ഇക്കാര്യത്തില്‍ കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഗെയിംസ് വില്ലേജിലെത്തിയതിന് ശേഷമാണ് തന്റെ അച്ഛനായ ഹര്‍വീറിന്റെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അറിഞ്ഞതെന്ന് സൈന ട്വീറ്റ് ചെയ്തു.

ഇപ്പോഴത്തെ അവസ്ഥയില്‍ പിതാവിന് തന്റെ മത്സരം കാണുന്നതിനോ, ഒപ്പം താമസിക്കുന്നതിനോ കഴിയില്ലെന്ന് സൈന വ്യക്തമാക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതിന് അദ്ദേഹത്തിന്റെ സാമീപ്യം ആവശ്യമാണെന്നും സൈന ട്വിറ്ററില്‍ കുറിച്ചു. എല്ലാ മത്സരങ്ങള്‍ക്കും പിതാവ് ഒപ്പമുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയും ലഭിക്കാറുണ്ട്. എന്തുകൊണ്ടാണു പ്രവേശനം ലഭിക്കില്ലെന്ന കാര്യം നേരത്തെ പറയാതിരുന്നത്. ഏപ്രില്‍ നാലിന് ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നതിനായി 326 അംഗ സംഘമാണ് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡ് കോസ്റ്റിലേക്ക് തിരിച്ചത്.

English summary
saina nehwal disappointed after father denied entry to commonwealth games
topbanner

More News from this section

Subscribe by Email