Saturday January 18th, 2020 - 2:38:pm
topbanner

ഭീകരതയെ രാജ്യ തന്ത്രമായി ഉപയോഗിക്കുന്നു ; ജനവികാരം കണക്കിലെടുത്ത് പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരം സാധ്യമല്ലെന്ന് എസ് ജയശങ്കര്‍

suji
ഭീകരതയെ രാജ്യ തന്ത്രമായി ഉപയോഗിക്കുന്നു ; ജനവികാരം കണക്കിലെടുത്ത് പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരം സാധ്യമല്ലെന്ന് എസ് ജയശങ്കര്‍

രാജ്യാന്തര തലത്തില്‍ പിന്തുണ നഷ്ടപ്പെട്ട പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഭീകരതയെ രാജ്യതന്ത്രമായി ഉപയോഗിക്കുന്ന പാക്കിസ്ഥാനുമായി ചര്‍ച്ച സാധ്യമല്ല. ജനാധിപത്യ രാജ്യത്തില്‍ ജനവികാരം മാനിക്കേണ്ടതിനാലാണ് ഇന്ത്യ പാക്ക് ക്രിക്കറ്റ് മത്സരം നടക്കാത്തതെന്നും ജയശങ്കര്‍ പറഞ്ഞു. കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭീകരതയെ രാജ്യതന്ത്രത്തോടൊപ്പം ചേര്‍ത്തു വെല്ലുവിളിക്കുന്ന അയല്‍രാജ്യവുമായി സംസാരിക്കാന്‍ ഇന്ത്യയ്ക്കു സാധ്യമല്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കശ്മീര്‍ ആണെന്നു കരുതുന്നില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങളില്‍ കശ്മീരും ഭാഗമാണെന്നു മാത്രം. അയല്‍ക്കാരുമായി സംസാരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ ഭീകരത സംഘടിപ്പിക്കുകയും അവിശ്വസനീയമാംവിധം അതു നിഷേധിക്കുകയും ചെയ്യുന്ന അയല്‍രാജ്യവുമായി എങ്ങനെ സംസാരിക്കും?

അവരതു ചെയ്യുകയും ചെയ്തില്ലെന്നു ഭാവിക്കുകയും ചെയ്യും. അവര്‍ക്കറിയാം ഈ ഭാവിക്കല്‍ ഗൗരവമുള്ളതല്ലെന്ന്. എന്നാലും അവര്‍ അങ്ങനെ ചെയ്യും. ഇതു വലിയ വെല്ലുവിളിയാണു നമുക്ക്. പിന്നെ എങ്ങനെയാണ് അവരെ അഭിമുഖീകരിക്കാന്‍ സാധിക്കുക? ഇത്തരം വിഷയങ്ങളെ യഥാര്‍ഥ ജീവിതത്തില്‍നിന്നു വേര്‍പെടുത്തി കാണുക ദുഷ്‌കരമാണ്. ഭീകരത, ചാവേര്‍ ബോംബ് സ്‌ഫോടനം, ആക്രമണങ്ങള്‍ എന്നിവയാണ് അയല്‍ക്കാരുടെ സവിശേഷതകള്‍.

ഇങ്ങനെയെല്ലാം നടക്കുമ്പോള്‍, ശരി സുഹൃത്തുക്കളെ ഇനി ചായയ്ക്കുള്ള നേരമാണ്, നമുക്കു കുറച്ചുനേരം ക്രിക്കറ്റ് കളിച്ചു രസിക്കാം എന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? ജനങ്ങളോടു പറയാന്‍ ഏറ്റവും പ്രയാസമുള്ള ആഖ്യാനമാണിത്. ഇതു ജനാധിപത്യ രാജ്യമാണ്. ജനങ്ങളുടെ വികാരം മാനിക്കപ്പെടേണ്ടതാണ്. രാത്രിയില്‍ ഭീകരത, പകല്‍ പതിവു പരിപാടികള്‍. നിര്‍ഭാഗ്യവശാല്‍ ഈ സന്ദേശമാണ് നമുക്കു കിട്ടുന്നത്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് മല്‍സരം സാധ്യമാകില്ല. ജയശങ്കര്‍ വ്യക്തമാക്കി.

 

Read more topics: s jayasankar,pakistan,cricket
English summary
s jayasankar against pakistan
topbanner

More News from this section

Subscribe by Email