Saturday September 19th, 2020 - 8:02:am

തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ മോദിയ്ക്കും അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും ബിജെപിയെ സഹായിക്കാനാകില്ല ; ആര്‍എസ്എസ് വിലയിരുത്തല്‍

suji
തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ മോദിയ്ക്കും അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും ബിജെപിയെ സഹായിക്കാനാകില്ല ; ആര്‍എസ്എസ് വിലയിരുത്തല്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും ബിജെപിയെ സഹായിക്കാനാവില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തു കൊണ്ട് മുഖപത്രമായ 'ദ് ഓര്‍ഗനൈസറി'ല്‍ എഴുതിയ ലേഖനത്തിലാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ മോദിയേയും അമിത് ഷായേയും ഇറക്കി വന്‍ പ്രചരണമാണ് ബിജെപി നടത്തിയത്. എന്നാല്‍ 70ല്‍ 62 സീറ്റിലും ആം ആദ്മി വിജയിച്ചു. ബിജെപി 2015ലെ നില മെച്ചപ്പെടുത്തി നാലു സീറ്റ് വര്‍ധിപ്പിച്ചെങ്കിലും ആകെ ലഭിച്ച സീറ്റിന്റെ എണ്ണം എട്ടില്‍ ഒതുങ്ങി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരഞ്ഞെടുപ്പ് പരാജയത്തിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നത്. 2015ന് ശേഷം സംഘടനയെ താഴേത്തട്ടില്‍ നിന്നു പുനരുജ്ജീവിപ്പിക്കുന്നതില്‍ ബിജെപി നേരിട്ട പരാജയവും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ പോരായ്മകളുമാണ് നന്നായി പൊരുതിയ പോരാട്ടത്തിലും തോല്‍ക്കാനുള്ള പ്രധാന കാരണങ്ങളെന്ന് ലേഖനത്തില്‍ പറയുന്നു.

'നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എപ്പോഴും തിരഞ്ഞെടുപ്പുകള്‍ വിജയിപ്പിക്കാന്‍ സഹായിക്കാനാകില്ല. സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവരുടെ ഇച്ഛയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയായി പുനര്‍നിര്‍മിക്കുക മാത്രമാണ് ബിജെപിക്കു മുന്നിലുള്ള ഏക വഴിയെന്നാണ് ഈ തിരഞ്ഞെടുപ്പ് തരുന്ന സന്ദേശം ,ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

Read more topics: rss,bjp, delhi failure
English summary
rss analysis about bjps delhi failure
topbanner

More News from this section

Subscribe by Email