Sunday August 1st, 2021 - 6:08:am

രാമക്ഷേത്രം 2025 ല്‍ മതി, ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാനില്ലെന്ന് ആര്‍എസ്എസ്

suji
 രാമക്ഷേത്രം 2025 ല്‍ മതി, ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാനില്ലെന്ന് ആര്‍എസ്എസ്

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് മയപ്പെടുത്തി ആര്‍എസ്എസ്. രാമക്ഷേത്രം 2025 ല്‍ നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടി ആര്‍എസ്എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി യുപിയില്‍ പറഞ്ഞു. അതേസമയം അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെ ആര്‍എസ്എസ് വിമര്‍ശിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സുപ്രീം കോടതി വിധി വന്ന ശേഷം ഓര്‍ഡിനന്‍സ് കാര്യം പരിഗണിക്കൂ എന്ന് പ്രധാനമന്ത്രി നിലപാട് എടുത്തതോടെയാണ് ആര്‍എസ്എസും മയപ്പെട്ടത്. 1952 ല്‍ ഗുജറാത്തില്‍ സോംനാഥ് ക്ഷേത്രം നിര്‍മ്മിച്ച പോലെ 2025 ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും ഇതോടെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ വേഗം കൂടുമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

 

Read more topics: rss,ram temple
English summary
rss about ram temple
topbanner

More News from this section

Subscribe by Email