Wednesday January 22nd, 2020 - 11:57:am
topbanner

ചാരക്കേസില്‍ നമ്പി നരായണനെ കുടുക്കിയത് ഐബി ഉദ്യോഗസ്ഥന്‍ രത്തന്‍ സേഗാള്‍; ചെയ്യ്തത് സിഐഎയ്ക്കു വേണ്ടിയെന്ന വെളിപ്പെടുത്തലുമായി മുന്‍ റോ ഉദ്യോഗസ്ഥന്‍

JB
ചാരക്കേസില്‍ നമ്പി നരായണനെ കുടുക്കിയത് ഐബി ഉദ്യോഗസ്ഥന്‍ രത്തന്‍ സേഗാള്‍; ചെയ്യ്തത് സിഐഎയ്ക്കു വേണ്ടിയെന്ന വെളിപ്പെടുത്തലുമായി മുന്‍ റോ ഉദ്യോഗസ്ഥന്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയത് ഐബി ഉദ്യോഗസ്ഥനായിരുന്ന രത്തന്‍ സേഗാള്‍ ആണെന്ന് മുന്‍ റോ ഉദ്യോഗസ്ഥന്‍ എന്‍കെ സൂദ്. സിഐഎയ്ക്കു വേണ്ടിയാണ് ഇതു ചെയ്തതെന്നും സൂദ് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമായ ഓപ്പ്ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സൂദിന്റെ പരാമര്‍ശം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചാരക്കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ സുപ്രിം കോടതി വെറുതെവിട്ടു. അദ്ദേഹത്തിന് എതിരായ ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്നു കോടതി കണ്ടെത്തി. എന്നാല്‍ നമ്പി നാരായണനെ കേസില്‍ കുടുക്കിയത് ആരെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. രത്തന്‍ സേഗാളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ശാസ്ത്രജ്ഞരെ ചാരക്കേസില്‍ കുടുക്കി രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഐബി ഉദ്യോഗസ്ഥനായിരിക്കെ സിഐഎയ്ക്കു വേണ്ടി ചാരപ്പണി നടത്തിയതിന് പിടിയിലാവുകയായിരുന്നു രത്തന്‍. അയാള്‍ ഇപ്പോള്‍ അമേരിക്കയില്‍ സുഖമായി ജീവിക്കുന്നു- സൂദ് അഭിമുഖത്തില്‍ പറയുന്നു.

 

 

Read more topics: row officer, aganist rathan sager,
English summary
row officer aganist rathan sager
topbanner

More News from this section

Subscribe by Email