Monday April 12th, 2021 - 10:00:am

മരണത്തിന്റെ ഡോക്ടര്‍; ചവറ്റുകുട്ടയില്‍ നിന്നും പെറുക്കിയ സിറിഞ്ച് ഉപയോഗിച്ച് 900 കുട്ടികള്‍ക്ക് എച്ച്‌ഐവി പകര്‍ന്നു

suji
മരണത്തിന്റെ ഡോക്ടര്‍; ചവറ്റുകുട്ടയില്‍ നിന്നും പെറുക്കിയ സിറിഞ്ച് ഉപയോഗിച്ച് 900 കുട്ടികള്‍ക്ക് എച്ച്‌ഐവി പകര്‍ന്നു

സിറിഞ്ചുകള്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ പാടുള്ളതാണെന്ന് സാധാരണക്കാര്‍ക്ക് പോലും അറിയാം. എന്നാല്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞ സിറിഞ്ചുകള്‍ പുനരുപയോഗം ചെയ്ത് ഒരു ഡോക്ടര്‍ മരണത്തിന്റെ കാവല്‍ക്കാരനായി. ഇതുവഴി ഒന്നും അറിയാത്ത 900 കുട്ടികള്‍ക്കാണ് ഇയാള്‍ എച്ച്‌ഐവി പകര്‍ന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാകിസ്ഥാനിലെ റാട്ടോഡെറോയില്‍ ഡോ. മുസാഫര്‍ ഘാംഗ്രോ തുടര്‍ന്നും പ്രാക്ടീസ് ചെയ്യുന്നതാണ് അതിലേറെ ഞെട്ടിക്കുന്ന വിഷയം. ഒരേ സിറിഞ്ച് 50ലേറെ കുട്ടികളില്‍ ഇയാള്‍ ഉപയോഗിച്ചെന്നാണ് ആരോപണം. ഒരു വര്‍ഷത്തിനുള്ളില്‍ മുസാഫര്‍ ചികിത്സിച്ച 1100 രോഗികള്‍ എച്ച്‌ഐവി പോസിറ്റീവായി കണ്ടെത്തിയതോടെ പോലീസ് വീഴ്ചയ്ക്കും, നരഹത്യക്കും കേസെടുത്തു.

രോഗികളില്‍ 900 പേര്‍ കുട്ടികളാണ്. മുസാഫറിന്റെ ക്ലിനിക്കില്‍ ചികിത്സ തേടിയ ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ക്കും രോഗം പിടിപെട്ടു. എന്നാല്‍ വിചാരണ പൂര്‍ത്തിയാകും മുന്‍പ് ജോലി തുടരാന്‍ അധികൃതര്‍ ഇയാളെ അനുവദിച്ചു. ചവറ്റുകുട്ടയില്‍ നിന്നും സിറിഞ്ച് തെരഞ്ഞെടുത്ത് കുത്തിവെയ്ക്കുന്നത് കണ്ടതായി ഒരു രക്ഷിതാവ് വെളിപ്പെടുത്തി.

എന്നാല്‍ ആരോപണങ്ങള്‍ മുസാഫര്‍ നിഷേധിക്കുകയാണ്. ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Read more topics: doctor,infects, hiv
English summary
rogue doctor infects up to 900 children with hiv
topbanner

More News from this section

Subscribe by Email