Sunday October 20th, 2019 - 1:32:am
topbanner

റോബര്‍ട്ട് വാദ്രയെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ അഴിക്കുള്ളിലാക്കുമെന്ന് പ്രധാനമന്ത്രി ; മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നതെന്ന് വാദ്ര

suji
റോബര്‍ട്ട് വാദ്രയെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ അഴിക്കുള്ളിലാക്കുമെന്ന് പ്രധാനമന്ത്രി ; മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നതെന്ന് വാദ്ര

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ അഴിക്കുള്ളിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരെ ചൂഷണം ചെയ്തതിനാലാണ് വാദ്രയെ തുറുങ്കിലടക്കുന്നതെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് റോബര്‍ട്ട് വാദ്രക്കെതിരെ നരേന്ദ്രമോദി വിമര്‍ശനമുന്നയിച്ചത്.ഹരിയാനയിലെ പ്രചാരണപരിപാടിയില്‍ സംസാരിക്കവെയാണ് റോബര്‍ട് വാദ്രക്കെതിരെ മോദി രംഗത്ത് വന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, എല്ലാ മേഖലകളിലും പരാജയപ്പെട്ടത് കാരണമാണ് മോദി ഇപ്പോള്‍ തന്റെ പേര് ഇത്തരമൊരു വിഷയത്തിലേക്ക് വലിച്ചിഴക്കുന്നതെന്നായിരുന്നു റോബര്‍ട്ട് വാദ്രയുടെ മറുപടി. തൊഴിലില്ലായ്മയും ദാരിദ്ര്യവും അടക്കമുള്ള വിഷയങ്ങളില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് തനിക്ക് നേരെ തിരിയുന്നത്. മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നതെന്നും വാദ്ര പറഞ്ഞു.

 

Read more topics: robert vadra,modi
English summary
robert vadra replied to modi
topbanner

More News from this section

Subscribe by Email