Sunday September 22nd, 2019 - 4:12:am
topbanner
Breaking News
jeevanam

പ്രിയങ്ക സുരക്ഷിതയാണെന്ന് ഉറപ്പാക്കാണം; വികാരനിര്‍ഭയമായ പോസ്റ്റുമായി ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര

JB
പ്രിയങ്ക സുരക്ഷിതയാണെന്ന് ഉറപ്പാക്കാണം; വികാരനിര്‍ഭയമായ പോസ്റ്റുമായി ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി ഉത്തര്‍പ്രദേശിലെത്തിയ പ്രിയങ്കാ ഗാന്ധിക്ക് ഫേസ്ബുക്കില്‍ വികാരപരമായ സന്ദേശം പങ്കുവച്ച് ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോയ പ്രിയങ്കയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നെന്ന് പറഞ്ഞാണ് വാദ്ര തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

പ്രിയങ്ക തന്റെ ആത്മ സുഹൃത്താണെന്നും ഉത്തമ ഭാര്യയാണെന്നും തന്റെ കുട്ടികളുടെ നല്ല അമ്മയാണെന്നും വാദ്ര കുറിക്കുന്നു. പ്രതികാരത്തിന്റെയും ക്രൂരതയുടെയും രാഷ്ട്രീയ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെങ്കിലും ഇന്ത്യയിലെ ജനങ്ങളെ സേവിക്കുകയെന്നത് പ്രിയങ്കയുടെ കടമയാണ്. പ്രിയങ്ക സുരക്ഷിതയാണെന്ന് ഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ടാണ് വാദ്ര പോസ്റ്റ് അവസാനിപ്പിക്കുന്നത്.
'പി' എന്നാണ് വാദ്ര പ്രിയങ്കയെ അഭിസംബോധന ചെയ്തിരുക്കുന്നത്. നേരത്തെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റിലും 'പി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രിയങ്ക ഉത്തര്‍പ്രദേശില്‍ നടത്തുന്ന റോഡ് ഷോയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജോതിരാദിത്യ സിന്ധ്യ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇന്ന് ലക്നൗവില്‍ എത്തുന്നതിനു മുന്നോടിയായി പ്രിയങ്ക ആരംഭിച്ച ട്വിറ്റര്‍ അക്കൗണ്ട് 52,000 പേരാണ് പിന്തുടരുന്നത്.

 

Viral News

English summary
robert vadra pens emotional message as priyanka
topbanner

More News from this section

Subscribe by Email