Wednesday April 1st, 2020 - 1:09:am
topbanner

ഫേസ്ബുക്കില്‍ ഒന്നാമന്‍ മോദി തന്നെയാണ് ; ഒടുവില്‍ അഭിനന്ദിച്ച് ട്രംപ്

suji
ഫേസ്ബുക്കില്‍ ഒന്നാമന്‍ മോദി തന്നെയാണ് ; ഒടുവില്‍ അഭിനന്ദിച്ച് ട്രംപ്

ഫേസ്ബുക്കിലെ നരേന്ദ്ര മോദിയുടെ ജനപ്രീതി ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അംഗീരിച്ചു. നേരത്തെ താനാണ് ഫേസ്ബുക്കില്‍ ഒന്നാം സ്ഥാനത്തെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്. ഫേസ്ബുക്കിലെ നമ്പര്‍ വണ്‍ നമ്പര്‍ ടുവിന്റെ നാട്ടിലേക്ക് പോകുന്നുവെന്നായിരുന്നു ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് ട്രംപ് നേരത്തെ പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''ഞാന്‍ അടുത്തയാഴ്!ച ഇന്ത്യയിലേക്ക് പോവുകയാണ്. അവിടെ 150 കോടി ജനങ്ങളുണ്ട്. അവിടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്കില്‍ രണ്ടാമതാണ്. നിങ്ങള്‍ക്കറിയാമോ ഒന്നാമതാരാണെന്ന്. അത് ഞാനാണ്. '' ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍

ഒടുവല്‍ മോദി തന്നേക്കാള്‍ മുന്നിലാണെന്ന് സമ്മതിച്ച ട്രംപ് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരിക്കുകയാണ്. മോദീ, നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ നിങ്ങളുടെ ജനസംഖ്യ 150 കോടിയാണ്. എന്റെത് 32.5 കോടിയും. അതിന്റെ മുന്‍തൂക്കമാണ് നിങ്ങള്‍ക്കുള്ളത്. ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു.

മോദിയെ 44 ലക്ഷം പേരാണ് ഫേസ്ബുക്കില്‍ പിന്തുടരുന്നത്. ട്രംപിനെ 27 ലക്ഷം പേരും. ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ട്രംപ് പറഞ്ഞതും തെറ്റാണ്. 130 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ.

 

Read more topics: modi ,donald trump, facebook ,modi
English summary
representing 1.5 billion people modi has an advantage on facebook donald trump
topbanner

More News from this section

Subscribe by Email