Tuesday March 31st, 2020 - 7:51:am
topbanner

ഗോഡ്സെയുടെ പ്രതിമ നീക്കണമെന്നാവശ്യം: ഹിന്ദു മഹാസഭയ്ക്ക് നോട്ടീസ്

Neethu
ഗോഡ്സെയുടെ പ്രതിമ നീക്കണമെന്നാവശ്യം: ഹിന്ദു മഹാസഭയ്ക്ക് നോട്ടീസ്

ഭോപ്പാലിലെ ഓഫീസില്‍ സ്ഥാപിച്ച നാഥുറാം ഗോഡ്സെയുടെ പ്രതിമ ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ശിവരാജ് സിങ് വര്‍മയാണ് സംഘടനയുടെ ഉപാധ്യക്ഷന്‍ ജയ്‍വീര്‍ ഭരദ്വാജിന് നോട്ടീസ് അയച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭരണകൂടത്തിന്റെ അനുമതിയില്ലാതെ പ്രതിമ സ്ഥാപിക്കുകയും പ്രസ്തുത സ്ഥലം ക്ഷേത്രമായി വിശേഷിപ്പിച്ച് പൂജ നടത്തുകയും ചെയ്തത് ശ്രദ്ധയില്‍പെട്ടതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട 2001 ലെ നിയമത്തിന്റെ ലംഘനമാണ് ഹിന്ദു മഹാസഭ നടത്തിയിരിക്കുന്നത്. നോട്ടീസിന് അഞ്ച് ദിവസത്തിനുള്ളില്‍ ഭരദ്വാജ് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

പ്രതിമ ഉടന്‍ നീക്കണം, ഇല്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും ശിവരാജ് സിങ് വര്‍മ മുന്നറിയിപ്പ് നല്‍കി. ഒരാളുടെ സ്വത്തില്‍ നിര്‍മാണം നടത്തുന്നതില്‍ എന്താണ് നിയമലംഘനമെന്നും പൌരന്റെ അവകാശം മാത്രമാണ് താന്‍ വിനിയോഗിച്ചുള്ളുവെന്നും ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസിന് ഉടന്‍ മറുപടി നല്‍കുമെന്നും ഭരദ്വാജ് പറഞ്ഞു.ഗാന്ധിജിയെ വധിച്ച ഗോഡ്സെക്ക് ക്ഷേത്രം നിര്‍മിക്കാന്‍ കുറച്ച് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് ഹിന്ദു മഹാസഭ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല.

Read more topics: bhoppal, naduram godse, notice
English summary
remove of naduram godsey stachu
topbanner

More News from this section

Subscribe by Email