Thursday May 28th, 2020 - 3:08:am

ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷമുള്ള നിയോജക മണ്ഡലങ്ങളില്‍ റെക്കോഡ് പോളിങ്ങ് ; സീലംപുരില്‍ റെക്കോര്‍ഡ് പോളിങ്ങ്

suji
ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷമുള്ള നിയോജക മണ്ഡലങ്ങളില്‍ റെക്കോഡ് പോളിങ്ങ് ; സീലംപുരില്‍ റെക്കോര്‍ഡ് പോളിങ്ങ്

ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷമുള്ള നിയോജക മണ്ഡലങ്ങളില്‍ റെക്കോഡ് പോളിങ്ങ് രേഖപ്പെടുത്തി. സംസ്ഥാന ശരാശരിയെക്കാളും ഉയര്‍ന്ന പോളിങ്ങാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ സീലംപുരിലാണ് റെക്കോഡ് പോളിങ്ങ് രേഖപ്പെടുത്തിയത്. 70 നിയോജക മണ്ഡലങ്ങളിലെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സീലംപുരാണ് മുന്നില്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

61.7 ശതമാനം പോളിങ്ങാണ് ഇത്തവണ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ 2015ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ആറു ശതമാനം കുറഞ്ഞതായി കാണം. അന്ന് 67.12 ശതമാനമായിരുന്നു പോളിങ്ങ്. എന്നാല്‍ ഇത്തവണ സീലംപുരില്‍ രേഖപ്പെടുത്തിയത് 71.4 ശതമാനം പോളിങ്ങാണ്. മുസ്ലീം ഭൂരിപക്ഷമണ്ഡലമായ മുസ്തഫാബാദ്,ബബര്‍പുര്‍,സീമ പുരി എന്നിവിടങ്ങളില്‍ 70.55, 65.4, 68.08 എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.

2020 ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 1.46 കോടിയിലധികം ആളുകള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ട്. ഡല്‍ഹി നിയമസഭയുടെ നിലവിലെ കാലാവധി ഫെബ്രുവരി 22 ന് അവസാനിക്കും. മൊത്തം വോട്ടര്‍മാരുടെ എണ്ണം 1.46.92,136 ആണ്

Read more topics: record polling ,muslims, delhi area
English summary
record polling in muslims area delhi
topbanner

More News from this section

Subscribe by Email