Tuesday July 14th, 2020 - 6:56:am

ക്രിക്കറ്റ് കളിക്കാര്‍ക്ക് ലഭിക്കുന്ന രണ്ട് കോടി വെറും കടലക്കാശെന്ന് രവി ശാസ്ത്രി

Jikku Joseph
ക്രിക്കറ്റ് കളിക്കാര്‍ക്ക് ലഭിക്കുന്ന രണ്ട് കോടി വെറും കടലക്കാശെന്ന് രവി ശാസ്ത്രി

മുംബൈ: ക്രിക്കറ്റ് കളിക്കാര്‍ക്ക് ലഭിക്കുന്ന രണ്ട് കോടി രൂപ വെറും കടലക്കാശെന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് ലഭിക്കുന്നത് വച്ച് നോക്കിയാല്‍ ഇത് നിസ്സാരമാണെന്നാണ് താരത്തിന്റെ അഭിപ്രായം. കളിക്കാര്‍ക്കിടയിലും ഇതിന് അഭിപ്രായ വിത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് എല്ലാ കളിക്കാരുടെയും പ്രതിഫലം ഉയര്‍ത്തിയത്. ഗ്രേഡ് അനുസരിച്ച് എ ഗ്രേഡ് കളിക്കാര്‍ക്ക് രണ്ട് കോടി, ബി ഗ്രേഡ് കളിക്കാര്‍ക്ക് ഒരു കോടി, സി ഗ്രേഡ് കളിക്കാര്‍ക്ക് 50 ലക്ഷം എന്നിങ്ങനെയാണ് ഉയര്‍ത്തിയത്. ഇതുകൂടാതെ മാച്ചിന്റെ ഫീസും വര്‍ദ്ധിപ്പിച്ചിരുന്നു.
ടെസ്റ്റിന് 15 ലക്ഷവും ഏകദിനമത്സരങ്ങള്‍ക്ക് ആറ് ലക്ഷവും ട്വന്റ്ി20 മത്സരങ്ങള്‍ക്ക് മൂന്ന് ലക്ഷവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഫലം കുറവെന്ന വാദവുമായി മുന്‍ ടീം മാനേജര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനായ ചേതേശ്വര്‍ പൂജാരയെ പരാമര്‍ശിച്ചാണ് രവി ശാസ്ത്രി തന്റെ വാദത്തെ ന്യായീകരിക്കുന്നത്. ഇന്ത്യക്കായി ടെസ്റ്റില്‍ നന്നായി കളിക്കുന്ന പൂജാരക്ക് ഐ.പി.എല്ലിലെ ഒരു ടീമിലും ഇടം ലഭിച്ചിട്ടില്ല. എന്നാല്‍ ഐ.പി.എല്ലില്‍ ഇടം പിടിക്കുമോ എന്നാലോചിച്ച വിഷമിക്കാതെ പൂജാരയെ ഉപയോഗപ്പെടുത്തുകയും നന്നായി പ്രതിഫലം ചെയ്യുകയുമാണ് ബി.സി.സി.ഐ ചെയ്യേണ്ടത് എന്നും ശാസ്ത്രി പറയുന്നു. ഇന്ത്യന്‍ രൂപ അനുസരിച്ച് 4.4 കോടിയാണ് ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് ലഭിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
ravi shastri says that cricketers being paid peanuts
topbanner

More News from this section

Subscribe by Email