Wednesday October 27th, 2021 - 2:31:am

ഇത്രയധികം മികച്ച സര്‍ക്കാരിനൊപ്പം പിന്തുണയുമായി നില്‍ക്കുന്നതിൽ അഭിമാനമുണ്ട് : രത്തന്‍ ടാറ്റ

Anusha unni
ഇത്രയധികം മികച്ച സര്‍ക്കാരിനൊപ്പം പിന്തുണയുമായി നില്‍ക്കുന്നതിൽ അഭിമാനമുണ്ട് : രത്തന്‍ ടാറ്റ

ന്യൂഡൽഹി : രാജ്യത്തിനെ കുറിച്ച്‌ മികച്ചതും വ്യക്തവുമായ കാഴ്ചപ്പാടുള്ളവരാണ് രാജ്യം ഭരിക്കുന്നവരെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍സിന്റെ ശിലാസ്ഥാപന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ചടങ്ങിലാണ് രത്തന്‍ ടാറ്റയുടെ പ്രശംസ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നരേന്ദ്ര മോദിക്കും, അമിത്ഷായ്ക്കും മന്ത്രിസഭയിലെ മറ്റുള്ള അംഗങ്ങള്‍ക്കും മികച്ച കാഴ്ചപ്പാടുണ്ട്, രാജ്യ പുരോഗതി ലക്ഷ്യമിട്ട് നിരവധി പുതിയ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഈ സര്‍ക്കാരിന് പിന്തുണനല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് ടാറ്റ ഈ സ്ഥാപനം നിര്‍മ്മിക്കുന്നത്. 20 ഏക്കറില്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന്റെ ശിലാസ്ഥാപനം അമിത്ഷായാണ് നിര്‍വ്വഹിച്ചത്. ഇത്തരത്തിലുള്ള മൂന്ന് സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നത്. കാന്‍പൂരിലും മുംബൈയിലുമാണ് മറ്റ് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുക. കരസേന, ബഹിരാകാശം, ഓയില്‍, ഗ്യാസ് തുടങ്ങിയ മേഖലകളിലെ സാങ്കേതിക കഴിവുകളെ മെച്ചപ്പെടുത്തുകയാണ് സ്ഥാപനംകൊണ്ട് ലക്ഷ്യമിടുന്നത്.

English summary
rathan tata appreciate central government
topbanner

More News from this section

Subscribe by Email