Monday February 24th, 2020 - 2:56:pm
topbanner

വിമാനത്തില്‍ എലി ; എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് റദ്ദാക്കി

suji
വിമാനത്തില്‍ എലി ; എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് റദ്ദാക്കി

ഡെറാഡൂണിലേക്കുള്ള എയര്‍ ഇന്ത്യാ എ ഐ 691 വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദാക്കി. വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ വച്ചാണ് വാരണാസിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എലിയെ കണ്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിമാനം പുറപ്പെടുന്നതിനായി റണ്‍വേയിലൂടെ പോകുന്നതിനിടെയാണ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ എലിയെ കണ്ടത്. എലിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. യാത്രക്കാര്‍ ബഹളം വച്ചതോടെ വിമാനം റദ്ദാക്കി മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അയച്ചു. തുടര്‍ന്ന് എലിയെ കണ്ടെത്താന്‍ കീടനാശിനി പ്രയോഗിച്ച് 12 മണിക്കൂറോളം അടച്ചിട്ടും എലിയെ കണ്ടെത്താനായിട്ടില്ല. വിമാനത്തില്‍ എലി കയറിയാല്‍ പല വയറുകളും കടിച്ചുമുറിച്ച് സാങ്കേതിക തകരാറുണ്ടാക്കാനും അപകടമുണ്ടാക്കാനും സാധ്യതയുണ്ട് .

Read more topics: rat ,flight, air india
English summary
rat in flight air india cancelled trip
topbanner

More News from this section

Subscribe by Email