Saturday January 18th, 2020 - 1:58:pm
topbanner

ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം തീ കൊളുത്തി ; ഗുരുതരാവസ്ഥയില്‍

suji
ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ യുവതിയെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം തീ കൊളുത്തി ; ഗുരുതരാവസ്ഥയില്‍

യുപി ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കാണ്‍പൂരിലെ ആര്‍ആര്‍എല്‍ ആശുപത്രിയിലേക്ക് മാറ്റി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് ബയ്‌സ്വര ബിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. പ്രതികള്‍ ഉള്‍പ്പെട്ട സംഘം മര്‍ദ്ദിക്കുകയും നിലത്തു വലിച്ചിഴച്ച് കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പൊള്ളലേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് കാണ്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മൊഴിയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മാര്‍ച്ചിലാണ് പീഡനത്തിന് ഇരയായത്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയാണ് ക്രൂരത കാട്ടിയത്.

 

Read more topics: raped, survivor ,fire
English summary
raped survivor set on fire
topbanner

More News from this section

Subscribe by Email