Thursday January 23rd, 2020 - 5:18:pm
topbanner

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം നദിയിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി

RA
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം  നദിയിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി

ഭോപ്പാൽ:  മധ്യപ്രദേശിൽ  അഞ്ച് വയസുകാരിയായ പെൺകുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നദിയിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി.ശനിയാഴ്ച വൈകിട്ടാണ് ഷിപ്ര നദിയിൽ നഗ്നമായ മൃതശരീരം ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. ഇത് പെൺകുട്ടിയുടേതാണെന്ന് കണ്ടെത്തി.പ്രാഥമിക പരിശോധനയിൽ തന്നെ പെൺകുട്ടി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തി. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് പെൺകുട്ടിയെ കാണാതായത്. പിന്നീട് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടക്കുമ്പോഴായിരുന്നു കുട്ടിയുടെ മൃതദേഹം ലഭിച്ചത്.  കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

 പിടിയിലായ ഒരാൾ കുട്ടിയുടെ അമ്മാവനാണ്. പ്രായപൂ‍ർത്തിയെത്താത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ വധശിക്ഷ നൽകണം എന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: rape case, five years, girl death
English summary
rape case five years girl death
topbanner

More News from this section

Subscribe by Email