Thursday July 18th, 2019 - 10:21:am
topbanner
topbanner

പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊന്ന മകൾ അറസ്റ്റിൽ

RA
പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊന്ന മകൾ അറസ്റ്റിൽ

ഉത്തരാഖണ്ഡ്: വീട്ടിൽ ആരുമില്ലാത്ത തക്കത്തിന് പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ മകൾ വെട്ടിക്കൊലപ്പെടുത്തി.  ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ബാദ്‌കോട്ടയിലാണ് സംഭവം നടന്നത്.  കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 26കാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് പീഡനശ്രമം നടത്തിയത്.

വീട്ടില്‍ പിതാവും മകളും മാത്രമാണ് ഉണ്ടായിരുന്നത്. ഉറങ്ങുകയായിരുന്ന യുവതിയുടെ മേലേക്ക് പിതാവ്  ചാടിവീഴുകയായിരുന്നു. യുവതി എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ബലം പ്രയോഗിച്ച്‌ ഇയാള്‍ യുവതിയെ കീഴ്‌പെടുത്താന്‍ ശ്രമിച്ചു.

ഇതിനിടയില്‍ കൈയില്‍ കിട്ടിയ മഴു ഉപയോഗിച്ച്‌ യുവതി പിതാവിനെ തുടരെ വെട്ടുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന ഗൃഹനാഥനെയാണ് കണ്ടത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പിതാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മകള്‍ വെളിപ്പെടുത്തിയത്. മകളെ പൊലിസ് അറസ്റ്റ് ചെയ്തു.

Read more topics: rape, attempt, daughter
English summary
rape attempt daughter
topbanner

More News from this section

Subscribe by Email