Wednesday January 22nd, 2020 - 5:20:am
topbanner

യുപിയില്‍ മെഡിക്കല്‍ കോളേജ് ഡോക്ടറെ വകുപ്പ് മേധാവി പീഡിപ്പിച്ചതായി പരാതി

suji
യുപിയില്‍ മെഡിക്കല്‍ കോളേജ് ഡോക്ടറെ വകുപ്പ് മേധാവി പീഡിപ്പിച്ചതായി പരാതി

യുപി മീററ്റില്‍ മെഡിക്കല്‍ കോളേജ് ഡോക്ടറെ വകുപ്പ് മേധാവി പീഡിപ്പിച്ചതായി പരാതി. ലാല ലജ്പത് റോയ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇഎന്‍ടി വിഭാഗത്തിന്റെ തലവന്‍ ഡോ കപിലാണ് ജൂനിയര്‍ റസിഡന്റ് ഡോക്ടറെ പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇഎന്‍ടി തലവന്‍ ഡോ കപിലിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഗുരുതരമായ ആരോപണമാണ് ഡോ കപലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ കോളേജ് അധികൃതര്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വകുപ്പ് മേധാവിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മെഡിക്കല്‍ കോളേജില്‍ ഉയര്‍ന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വകുപ്പ് തലത്തില്‍ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

English summary
rape allegation against up medical college chief
topbanner

More News from this section

Subscribe by Email