Friday September 20th, 2019 - 10:36:pm
topbanner
Breaking News
jeevanam

ചിദംബരത്തിനെതിരെ സിബിഐയുടെ പക്കല്‍ തെളിവൊന്നുമില്ല ; കൊലക്കേസ് പ്രതിയുടെ മൊഴിയാണോ സിബിഐ സ്വീകരിക്കുന്നതെന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല

suji
ചിദംബരത്തിനെതിരെ സിബിഐയുടെ പക്കല്‍ തെളിവൊന്നുമില്ല ; കൊലക്കേസ് പ്രതിയുടെ മൊഴിയാണോ സിബിഐ സ്വീകരിക്കുന്നതെന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല

വ്യക്തമായ തെളിവുകളോ കുറ്റപത്രമോ ഇല്ലാതെയാണ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തെ അറസ്റ്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ചിദംബരത്തിനെതിരെ നടക്കുന്നത് മോദി സര്‍ക്കാരിന്റെ പ്രതികാരമാണ്. ജനാധിപത്യത്തിന്റെ ഒരു മര്യാദയും പാലിക്കാതെയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെയും മാദ്ധ്യമങ്ങളിലെ ഒരുവിഭാഗത്തെയും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും കോണ്‍ഗ്രസ് ആസ്ഥാനത്ത് വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുര്‍ജേവാല ആരോപിച്ചു.

അഞ്ച് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലും ചിദംബരത്തിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ ഇതുവരെ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കൊലക്കേസ് പ്രതിയുടെ മൊഴി അനുസരിച്ച് കേസെടുത്ത സി.ബി.ഐ അര്‍ദ്ധരാത്രിയില്‍ വീട്ടിലെ മതില്‍ ചാടിക്കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ ചിദംബരത്തിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് തങ്ങളുടെ രാഷ്ട്രീയ യജമാന്മാരോട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നലെ രാത്രി 10 മണിയോടെ ഡല്‍ഹിയിലെ ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ചിദംബരത്തെ സി.ബി.ഐ ആസ്ഥാനത്തെ ഗ്രൗണ്ട് ഫ്‌ലോറിലുള്ള ഗസ്റ്റ് ഹൗസിലെ അഞ്ചാം നമ്പര്‍ സ്യൂട്ടിലാണ് ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ഇദ്ദേഹത്തെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്‌തെന്നാണ് സൂചന. എന്നാല്‍ ചിദംബരം സഹകരിച്ചില്ല.

കേസില്‍ തന്റെ നിലപാട് എ.ഐ.സി.സി ആസ്ഥാനത്തെത്തി വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളെ അറിയിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ വീടിന് ചുറ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിരുന്നു. പ്രതിഷേധത്തിനിടെ ഗേറ്റ് പൂട്ടിയതിനാല്‍ ചിദംബരത്തിന്റെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയും അറസ്റ്റ് ചെയ്തത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

 

 

Viral News

Read more topics: randeep surjowala, cbi
English summary
randeep surjowala against cbi
topbanner

More News from this section

Subscribe by Email