Monday September 16th, 2019 - 5:50:am
topbanner
Breaking News
jeevanam

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

JB
ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഓണമാഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും പ്രത്യേകിച്ചും കേരളത്തിലെയും ഇന്ത്യയ്ക്കകത്തെയും പുറത്തെയും എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ആശംസകള്‍ അറിയിക്കുന്നെന്നാണ് പ്രസിഡണ്ട് ഓണ സന്ദേശത്തില്‍ പറയുന്നത്.

വിളവെടുപ്പ് കാലത്തോടനുബന്ധിച്ചുള്ള ഓണം ഭാവിയിലേക്ക് ശുഭാപ്തിവിശ്വാസമേകുന്നതാണെന്ന് പറഞ്ഞ അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ പ്രാധാന്യത്തെ അടിവരയിടുന്ന ഈ പുണ്യ വിളവെടുപ്പ് ഉത്സവം രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും പ്രചോദിപ്പിക്കട്ടെയെന്നും ആശംസിച്ചു.

Read more topics: ramnath govindh, onam wishes,
English summary
ramnath govindh onam wishes
topbanner

More News from this section

Subscribe by Email