Friday October 22nd, 2021 - 8:55:am

പൗരത്വ ഭേദഗതി നിയമം ; സുപ്രീം കോടതിയുടെ സമീപനം പ്രതീക്ഷ നല്‍കുന്നുവെന്ന് രമേശ്‌ ചെന്നിത്തല

Anusha unni
പൗരത്വ ഭേദഗതി നിയമം ; സുപ്രീം കോടതിയുടെ സമീപനം പ്രതീക്ഷ നല്‍കുന്നുവെന്ന് രമേശ്‌ ചെന്നിത്തല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ സമീപനം പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

144 ഓളം പെറ്റീഷനുകളാണ് കേസില്‍ നിലനില്‍ക്കുന്നത്. ഇതിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രം ആറാഴ്ച സമയം ചോദിച്ചെങ്കിലും കോടതി നാലാഴ്ച മാത്രമാണ് സമയം അനുവദിച്ചത്. അഞ്ചാമത്തെ ആഴ്ചയില്‍ ഇത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ അറിയിക്കണം. ഇത്രയുമധികം ആളുകള്‍ ഹര്‍ജികള്‍ നല്‍കിയിട്ടുള്ള കേസായതിനാല്‍ ഇത് പരിശോധിക്കണമെന്നും കേന്ദ്ര൦ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

'പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിനെതിരായ ഈ ഹര്‍ജികള്‍ നിലനില്‍ക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കോടതിയ്ക്ക് നിസാരമായി ഈ ഹര്‍ജികള്‍ തള്ളികളമായിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യാതിരുന്നത് ഈ വിഷയം കോടതി വളരെ ഗൌരവായി കാണുന്നുവെന്നതിന് തെളിവാണ്.' -ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അസം ത്രിപുര എന്നിവിടങ്ങളിലെ വിഷയങ്ങള്‍ പ്രത്യേകമായി കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ ഹര്‍ജികള്‍ വിശാല ബഞ്ചിലേക്ക് വിടാമെന്ന് കോടതി വാക്കാല്‍ പറയുകയും ചെയ്തു. ഇതെല്ലം ശുഭ പ്രതീക്ഷ നല്‍കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

English summary
ramesh chennithala supporting suprme court order for CAB
topbanner

More News from this section

Subscribe by Email