Friday October 22nd, 2021 - 9:40:am

ഇടത് മുന്നണി ഇപ്പോള്‍ കലഹ മുന്നണി: രമേശ് ചെന്നിത്തല

suvitha
ഇടത് മുന്നണി ഇപ്പോള്‍ കലഹ മുന്നണി: രമേശ് ചെന്നിത്തല

ന്യൂഡെല്‍ഹി: ഇടത് മുന്നണി ഇപ്പോള്‍ കലഹ മുന്നണിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അത് പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടി വയ്ക്കാനും നോക്കണ്ട.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോടിയേരി ബാലകൃഷ്ണന്റെയും അതുകഴിഞ്ഞുള്ള കാനത്തിന്റെയും മറുപടിക്ക് ശേഷം പത്രപ്രവര്‍ത്തകരെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

ഇടത് മുന്നണി പരസ്പരം ചെളി വാരി എറിയുകയാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ വേട്ടയാടുന്ന സി പി എം ശ്രമം ശരിയല്ല. സി പി ഐ ഉന്നയച്ചതില്‍ തെറ്റ് കാണുന്നില്ല.

പതിനൊന്ന് മാസക്കാലമുള്ള ഭരണ പരാജയമാണ് സി പി ഐ ചൂണ്ടിക്കാണിച്ചത്. തെറ്റ് തിരുത്താന്‍ ശ്രമിക്കുന്നതിന് പകരം തെറ്റ് ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കുന്നത് തെറ്റാണെന്നും അദ്ധേഹം പറഞ്ഞു.

English summary
Left Front coalition, now in an uproar: Ramesh chennithala
topbanner

More News from this section

Subscribe by Email