Sunday July 12th, 2020 - 3:06:am

വീടിന്റെ മതില്‍ ചാടി കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത സിബിഐ ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ പുരസ്‌കാരം

suji
വീടിന്റെ മതില്‍ ചാടി കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത സിബിഐ ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ പുരസ്‌കാരം

മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തില്‍ നല്‍കുന്ന സ്തുത്യര്‍ഹ സേവന പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ പി ചിദംബരത്തെ മതില്‍ ചാടിക്കടന്ന് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനും. മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ മതില്‍ ചാടി കടന്ന വാര്‍ത്ത രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു. വാര്‍ത്തകളില്‍ താരമായതിന് പിന്നാലെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് രാമസ്വാമി പാര്‍ഥസാരഥിക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹരായ 28 സിബിഐ ഉദ്യോഗസ്ഥരില്‍ രാമസ്വാമി പാര്‍ഥസാരഥിയുമുണ്ടെന്ന് സിബിഐ വ്യത്തങ്ങളാണ് അറിയിച്ചത്. ഐഎന്‍എക്‌സ് മീഡിയ കേസിലായിരുന്നു ചിദംബരത്തെ മതില്‍ ചാടിക്കടന്ന് രാമസ്വാമി അറസ്റ്റ് ചെയ്തത്. പിന്നീട് ദിവസങ്ങളോളം കസ്റ്റഡിയില്‍ കഴിഞ്ഞതിനുശേഷമാണ് ചിദംബരത്തിന് ജാമ്യം ലഭിക്കുന്നത്.ൃ
ചിദംബരത്തിന് പുറമെ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തും രാമസ്വാമി പാര്‍ഥസാരഥി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിദംബരത്തെ അറസ്റ്റ് ചെയ്യാനായി തമിഴ്‌നാട് സ്വദേശിയായ രാമസ്വാമിയെത്തുമ്പോള്‍ ന്യൂഡല്‍ഹി ജോര്‍ബാഗിലെ 115ാം വസതിയുടെ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും ഡല്‍ഹി പൊലീസിലെയും ഉദ്യോഗസ്ഥരായിരുന്നു ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഇവിടെയത്തിയത്.

വീടിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് അകത്ത് കയറാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഉയരമുള്ള മതിലിനുമുകളിലേക്ക് ചാടിക്കയറിയ പാര്‍ഥസാരഥി ചിദംബരവുമായാണ് അവിടെ നിന്ന് മടങ്ങിയത്. വര്‍ഷങ്ങളായി ഐഎന്‍എക്‌സ് മീഡിയ കേസ് അന്വേഷിക്കുന്നത് പാര്‍ഥസാരഥിയായിരുന്നു.

 

English summary
ramaswami parthasarathy get award republic day
topbanner

More News from this section

Subscribe by Email