സുപ്രീം കോടതി നമ്മുടേതായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാകുമെന്ന് യുപി മന്ത്രി മുകുത് ബിഹാറിയുടെ പ്രസ്താവന വിവാദത്തില്‍. മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
'' അയോദ്ധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് നമ്മള് വാക്കു നല്‍കിയതാണ്. അതിന് നമ്മള് പ്രതിജ്ഞാബദ്ധരാണ് എന്നു മന്ത്രി പറഞ്ഞപ്പോള്‍ സുപ്രീം കോടതി വിധി വരാനില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്്യത്തിനാണ് സുപ്രീം കോടതിയും നമ്മുടേതല്ലേ എന്നു മന്ത്രി മറുപടി പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തില്‍ ധ്രുവീകരണം നടത്താനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ആരോപിച്ചു. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു .