ന്യൂഡല്‍ഹി: അടുത്ത ദീപാവലിക്ക് വിശ്വാസികള്‍ക്കായി അയോധ്യയില്‍ രാമക്ഷേത്രം തുറന്നു കൊടുക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പാറ്റ്നയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഈ ആഴ്ച നമ്മള് ദീപാവലി ആഘോഷിക്കുകയാണ്. അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസികളെ സ്വീകരിക്കാന്‍ അയോധ്യയിലെ രാമക്ഷേത്രം തയ്യാറാവും- സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ഇതിനായി അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം നിര്‍മിക്കാന്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം നേതൃത്വം നല്‍കണമെന്നും സംസ്ഥാനത്തെ ചരിത്ര പ്രധാനമായ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി കൂട്ടിച്ചേര്‍ത്തു.