Thursday January 28th, 2021 - 9:23:pm

രാമജന്മഭൂമി തര്‍ക്കം ഞങ്ങള്‍ക്ക് വിട്ടുതരൂ ; 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ച് തരാമെന്ന ഉറപ്പുമായി യോഗി ആദിത്യനാഥ്

suji
രാമജന്മഭൂമി തര്‍ക്കം ഞങ്ങള്‍ക്ക് വിട്ടുതരൂ ; 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ച് തരാമെന്ന ഉറപ്പുമായി യോഗി ആദിത്യനാഥ്

അയോധ്യ കേസ് വിട്ട് തന്നാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചു നല്‍കാമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രീം കോടതി എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്ത പക്ഷം ഞങ്ങള്‍ക്ക് വിട്ടു തരണമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാമക്ഷേത്രം തര്‍ക്കം സംബന്ധിച്ച പ്രശ്‌നം എത്രയും നേരത്തെ പരിഹരിക്കണം. അനാവശ്യമായ കാലതാമസം ജനങ്ങളുടെ ക്ഷമ നശിപ്പിക്കുമെന്നും ഇത് കോടതി അടക്കമുള്ള സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഇല്ലാതാക്കുമെന്നും യോഗി പറഞ്ഞു.

അയോധ്യ പ്രശ്‌നം പരിഹരിക്കപ്പെടുകയും മുത്തലാഖ് തടയുന്ന നിയമം നിലവില്‍ വരികയും ചെയ്താല്‍ പ്രീണന രാഷ്ട്രീയം രാജ്യത്ത് ഇല്ലാതാകുമെന്നും യോഗി പറഞ്ഞു. എന്നാല്‍ അയോധ്യ പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമില്ലെന്നും യോഗി കുറ്റപ്പെടുത്തി .

Read more topics: ram temple, yogi adithyanath
English summary
ram temple case will solve in 24 hours
topbanner

More News from this section

Subscribe by Email