Tuesday July 16th, 2019 - 1:57:pm
topbanner
topbanner

ബിജെപി ഒരിക്കലും 15 ലക്ഷം അക്കൗണ്ടിലേക്ക് ഇട്ടുതരുമെന്ന് പറഞ്ഞിട്ടില്ലെന്ന് രാജ്‌നാഥ് സിങ്

suji
ബിജെപി ഒരിക്കലും 15 ലക്ഷം അക്കൗണ്ടിലേക്ക് ഇട്ടുതരുമെന്ന് പറഞ്ഞിട്ടില്ലെന്ന് രാജ്‌നാഥ് സിങ്

ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ഇട്ടുതരുമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബിജെപി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണത്തെ പ്രതിരോധിക്കുകയാണ് ബിജെപി നേതൃത്വം.

ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ഇട്ടുതരുമെന്ന് ബിജെപി പറഞ്ഞിട്ടില്ല. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞത്. അതിന് ബിജെപിയ്ക്ക് സാധിച്ചു. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചത് മോദി സര്‍ക്കാരാണ്, രാജ്‌നാഥ് സിങ് പറഞ്ഞു.

Read more topics: rajnath singh, bjp, 15 lakhs
English summary
rajnath singh says bjp never offer 15 lakhs
topbanner

More News from this section

Subscribe by Email