Thursday October 17th, 2019 - 1:36:pm
topbanner

ബിജെപി വീണ്ടും വന്നാല്‍ രാജ്യദ്രോഹനിയമം കൂടുതല്‍ കര്‍ശനമാക്കും ; രാജനാഥ് സിങ്

suji
ബിജെപി വീണ്ടും വന്നാല്‍ രാജ്യദ്രോഹനിയമം കൂടുതല്‍ കര്‍ശനമാക്കും ; രാജനാഥ് സിങ്

രാജ്യദ്രോഹ നിയമം എടുത്തുകളയുമെന്ന് പ്രതിപാദിക്കുന്ന കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമര്‍ശിച്ച് കന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യ ദ്രോഹ നിയമം കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്, രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് അങ്ങനെയൊരു സൂചനയല്ലേ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ വീണ്ടും വരികയാണെങ്കില്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തീരുമാനം. ഗുജറാത്തിലെ കച്ചില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. ഇന്ത്യയ്ക്ക് രണ്ട് പ്രധാനമന്ത്രിമാരെ വേണമെന്നാണ് മുന്‍ ജമ്മു മുഖ്യമന്ത്രി പറയുന്നത്. കശ്മീരിന് ഒന്നും മറ്റ് ഭാഗങ്ങള്‍ക്ക് മറ്റൊരാളും. ഞാന്‍ ഈ നേതാക്കളോട് പറയുകയാണ്. ഇത്തരം ആവശ്യം തുടര്‍ന്നാല്‍ ആര്‍ട്ടിക്കിള്‍ 370, 35എ വകുപ്പുകള്‍ എടുത്തുമാറ്റുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു .

 

Read more topics: rajnath singh, election
English summary
rajnath singh election speech
topbanner

More News from this section

Subscribe by Email