ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ടര ദിവസം കൊണ്ട് വിറ്റഴിച്ചത് 196 കോടിയുടെ മദ്യം. മണിക്കൂറുകള്‍ ക്യൂ നിന്നാണ് പലരും മദ്യം വാങ്ങിയത്. എക്സൈസ് വകുപ്പും പൊലീസും അവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അതൊന്നും ഗൗനിക്കാതെയായിരുന്നു ക്യൂ നില്‍പ്പ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പലയിടത്തും സമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും ലംഘിക്കപ്പെട്ടു. ലോക്ക് ഡൗണിന് മുമ്പ് പ്രതിമാസം 1200 കോടി രൂപയാണ് നികുതിയായി മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിച്ചിരുന്നത്. മദ്യം വീടുകളില്‍ എത്തിച്ച് നല്‍കണമെന്ന് പലകോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്.