രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ മാസം മാത്രം മരിച്ചത് 77 കുഞ്ഞുങ്ങള്‍. കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയിലെ കുട്ടികളുടെ കൂട്ട മരണം അന്വേഷിക്കാന്‍ പ്രത്യേക സമിതിയ്ക്ക് രൂപം നല്കി. ഈ വര്‍ഷം 940 കുട്ടികള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ മരണത്തില്‍ ഉന്നത തല അന്വേഷണം വേണമെന്ന് ലോക്സഭാ സ്പീക്കര്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ചത് 12 കുരുന്നുകളാണ്. ഈ മാസം 77 കുട്ടികള്‍. 940 കുഞ്ഞുങ്ങളാണ് ഈ വര്‍ഷം മരിച്ചത്. കൂട്ടമരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ രംഗത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ആരോഗ്യ സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി.
എന്നാല്‍ വീഴ്ച സംഭവച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മാത്രം മരിച്ച പത്തു കുട്ടികളില്‍ അഞ്ചു നവജാത ശിശുക്കളും ഉള്‍പ്പെട്ടിരുന്നു. ഇവരെ മറ്റ് ആശുപത്രികളില്‍ നിന്ന് ഗുരുതരാവസ്ഥയിലെത്തിച്ചതാണെന്നാണ് ആശുപത്രി അധികൃതര്‍ വാദിക്കുന്നത്.