Saturday December 7th, 2019 - 12:08:am
topbanner

തമിഴ്നാട് രാഷ്ട്രിയത്തില്‍ രജനികാന്തും കമല്‍ ഹാസനും കൈകോര്‍ക്കുന്നു; നിര്‍ണായക പ്രഖ്യാപനം

jb
തമിഴ്നാട് രാഷ്ട്രിയത്തില്‍ രജനികാന്തും കമല്‍ ഹാസനും കൈകോര്‍ക്കുന്നു; നിര്‍ണായക പ്രഖ്യാപനം

തമിഴ്നാട്ടില്‍ കമല്‍ഹാസനൊപ്പം കൈകോര്‍ക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി രജനികാന്ത്. തമിഴ്നാടിന്റെ താല്‍പര്യത്തിനായി കൈകോര്‍ക്കാന്‍ തയ്യാറെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.അതേസമയം, രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎഡിഎംകെ മുഖപത്രം രംഗത്തെത്തി. രജനികാന്തും കമല്‍ ഹാസനും കൈകോര്‍ക്കുമെന്ന സൂചന രജനികാന്താണ് നല്‍കിയത്. രജനികാന്തിന്റെ വാക്കുകളോട് അനുകൂലമായാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ട്ടി രൂപീകരണം വൈകുകയാണ്. എന്നാല്‍, ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് നിലം തൊടാനായില്ല. കമല്‍ഹാസന്‍ സിനിമയില്‍ 60 വര്‍ഷം പിന്നിടുന്ന ആഘോഷ വേളയില്‍ തമിഴ്നാട്ടില്‍ അത്ഭുതം സംഭവിക്കാം എന്ന് രജനികാന്ത് പറഞ്ഞിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ ചടങ്ങില്‍ രജനികാന്ത് പരിഹസിക്കുകയും ചെയ്തു.

ബസ് കണ്ടക്റ്ററായിരുന്ന രജനി സ്വപ്നം കണ്ടതല്ല സൂപ്പര്‍ താര പദവിയെന്ന് എഐഎഡിഎംകെ മുഖപത്രം നമതു അമ്മ വിമര്‍ശിച്ചത്. 'രജനി റീല്‍ മുഖ്യമന്ത്രിയാവാം റിയല്‍ മുഖ്യമന്ത്രിയാവാന്‍ കഴിയില്ലെന്ന്' നമതു അമ്മ മുഖപ്രസംഗത്തില്‍ പരിഹസിച്ചു.

 

 

English summary
rajanikanath and kamal hassan joint in politics
topbanner

More News from this section

Subscribe by Email