Friday August 23rd, 2019 - 1:51:am
topbanner
topbanner

താങ്കളുടെ ക്ഷണം സ്വീകരിക്കുന്നു, ഞങ്ങള്‍ ഉടന്‍ എത്തും ; കശ്മീര്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി രാഹുല്‍

suji
താങ്കളുടെ ക്ഷണം സ്വീകരിക്കുന്നു, ഞങ്ങള്‍ ഉടന്‍ എത്തും ; കശ്മീര്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി രാഹുല്‍

ജമ്മുകശ്മീരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന രാഹുലിന്റെ അഭിപ്രായത്തിന് ഇവിടെ വന്ന് നോക്കൂവെന്ന് മറുപടി നല്‍കിയ കശ്മീര്‍ ഗവര്‍ണര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി രാഹുല്‍ഗാന്ധി. 

തങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്ക് വന്ന് യാഥാര്‍ത്ഥ്യം കാണൂവെന്നായിരുന്നു സത്യപാല്‍ സിങ്ങിന്റെ പരിഹാസം.

തങ്ങള്‍ കശ്മീരിലേക്ക് വരുന്നുണ്ടെന്നും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതിയെന്നുമാണ് ഇതിനു മറുപടിയെന്നോണം രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തത്.

'പ്രിയ ഗവര്‍ണര്‍ മാലിക്,

ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ മഹനീയ ക്ഷണം പ്രതിപക്ഷ നേതാക്കളുടെ സംഘവും ഞാനും ഏറ്റെടുക്കുന്നു. ഞങ്ങള്‍ക്ക് എയര്‍ക്രാഫ്റ്റ് ഒന്നും വേണ്ട, സഞ്ചരിക്കാനും ജനങ്ങളെക്കാണാനും മുഖ്യധാരാ നേതാക്കളേയും അവിടെ നിലയുറപ്പിച്ച നമ്മുടെ പട്ടാളക്കാരേയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതി. ' എന്നാണ് രാഹുലിന്റെ മറുപടി.

Read more topics: rahul gandhi, governor
English summary
rahul replay to governor
topbanner

More News from this section

Subscribe by Email