Tuesday November 19th, 2019 - 11:20:pm
topbanner

'എന്നേയും കുടുംബത്തേയും സംരക്ഷിക്കാനായി വിശ്രമമില്ലാതെ ജോലി ചെയ്ത എസ്.പി.ജിയിലെ എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നന്ദി':രാഹുല്‍ ഗാന്ധി

JB
'എന്നേയും കുടുംബത്തേയും സംരക്ഷിക്കാനായി വിശ്രമമില്ലാതെ ജോലി ചെയ്ത എസ്.പി.ജിയിലെ എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നന്ദി':രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ നെഹ്റു കുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വയനാട് എം.പി തനിക്കും കുടുംബത്തിനും ഇത്രയും നാള്‍ സുരക്ഷാകവചം തീര്‍ത്തവര്‍ക്ക് നന്ദി പറഞ്ഞത്.''വര്‍ഷങ്ങളായി എന്നേയും കുടുംബത്തേയും സംരക്ഷിക്കാനായി വിശ്രമമില്ലാതെ ജോലി ചെയ്ത എസ്.പി.ജിയിലെ എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നന്ദി. നിങ്ങളുടെ ആത്മാര്‍ത്ഥയ്ക്കും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. അതില്‍ അഭിമാനിക്കുന്നു. മഹത്തായൊരു ഭാവി ആശംസിക്കുന്നു'' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിആര്‍പിഎഫ് ദപ്ലസ് സുരക്ഷയായിരിക്കും ഇനി നെഹ്‌റു കുടുംബത്തിന് ലഭിക്കുക. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷയാണ് മാറ്റാന്‍ തീരുമാനിച്ചത്. നിലിവിലെ സാഹചര്യത്തില്‍ നെഹ്‌റു കുടുംബം സുരക്ഷാ ഭീഷണി നേരിടുന്നില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. നിലവില്‍ പ്രധാനമന്ത്രിയ്ക്കും നെഹ്‌റു കുടുംബത്തിനും മാത്രമാണ് എസ്പിജി സുരക്ഷ നല്‍കുന്നത്. ഇനി എസ്പിജി സുരക്ഷ ലഭിക്കുന്നത് പ്രധാനമന്ത്രിയ്ക്ക് മാത്രമായിരിക്കും.

 

Read more topics: rahul gandhi, wishes to spg,
English summary
rahul gandhi wishes to spg
topbanner

More News from this section

Subscribe by Email