Saturday May 30th, 2020 - 4:33:pm

വെറുപ്പും വിദ്വേഷവും രാജ്യത്തിന് ഗുണകരമല്ല; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

JB
വെറുപ്പും വിദ്വേഷവും രാജ്യത്തിന് ഗുണകരമല്ല; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ന്യൂഡല്‍ഹി: വെറുപ്പും വിദ്വേഷവും വികസനത്തിന്റെ ശത്രുക്കളാണെന്നും അത് രാജ്യതാല്‍പര്യത്തിന് എതിരാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലെ കലാപ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ കെ.സി വേണുഗോപാല്‍, അധിര്‍ രഞ്ജന്‍ചൗദരി, മുകുള്‍ വാസിനിക്, കുമാരി സെല്‍ജ, രണ്‍ദീപ് സുര്‍ജേവാല എന്നിവരുമുണ്ടായിരുന്നു.

കലാപകാരികള്‍ തകര്‍ത്ത അരുണ്‍ മോഡേണ്‍ പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളും രാഹുല്‍ സന്ദര്‍ശിച്ചു. ഈ സ്‌കൂളിന് 32 വര്‍ഷത്തെ പഴക്കമുണ്ട്.'ഈ വിദ്യാലയം ഇന്ത്യയുടെ ഭാവിയാണ്. വിദ്വേഷവും അക്രമവും അതിനെ തകര്‍ത്തു. ഭാരതമാതാവിന് ഈ അക്രമംകൊണ്ട് ഒരു ഗുണവുമില്ല. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയും വേണം', രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്‌കൂളിന് സമീപത്തെ മുസ്ലീംപള്ളിയും നേതാക്കള്‍ സന്ദര്‍ശിച്ചു. ഇതും കലാപകാരികള്‍ തകര്‍ത്തിരുന്നു.കലാപ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഞ്ചംഗ സമിതിയെ കേണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തിയിരുന്നു.കലാപത്തില്‍ 45 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 200ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

English summary
rahul gandhi visit delhi violence affected place
topbanner

More News from this section

Subscribe by Email