Friday July 10th, 2020 - 6:05:am

ധീരനായ ജഡ്ജി ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു ; ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതികരിച്ച് രാഹുല്‍ഗാന്ധി

suji
ധീരനായ ജഡ്ജി ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു ; ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതികരിച്ച് രാഹുല്‍ഗാന്ധി

ഡല്‍ഹി കലാപ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജഡ്ജി ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നുവെന്നാണ് സംഭവത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം നടന്നു കൊണ്ടിരിക്കെയാണ് 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ലോയ മരിക്കുന്നത്. ലോയയുടെ മരണത്തില്‍ സംശയമുന്നയിച്ച് കുടുംബം രംഗത്തെത്തുകയും മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു

 

English summary
rahul gandhi remind justice loya death in justice muralidhar transfer
topbanner

More News from this section

Subscribe by Email