Wednesday October 27th, 2021 - 2:45:am

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ എത്തിക്കണമെന്ന് രാഹുൽ ഗാന്ധി

JB
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ എത്തിക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളായ ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കണമെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.ബുധനാഴ്ചയാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.കോവിഡ് 19 ഗൾഫ് മേഖലകളിലെ വ്യവസായ മേഖലയിൽ വലിയ തോതിലുള്ള ഇടിവിന് കാരണമായിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാർ എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്ന ചിന്തയിലാണുള്ളതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.സർക്കാർ എത്രയും പെട്ടെന്ന് അത്യാവശ്യമായി തിരികെയെത്തേണ്ട സഹോദരി സഹോദരൻമാരെ ഇന്ത്യയിലേക്ക് മടക്കിയെത്തിച്ച് ക്വാറന്റെൻ ചെയ്യണം" - രാഹുൽ ഗാന്ധി ട്വിറ്ററിൽ ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: rahul gandhi, gulf indians,
English summary
rahul gandhi react on gulf indians
topbanner

More News from this section

Subscribe by Email