Wednesday October 27th, 2021 - 3:13:am

കൊവിഡ്; ഇന്ത്യയ്ക്ക് വെല്ലുവിളി പോലെ തന്നെ അവസരവുമാണെന്ന് രാഹുല്‍ ഗാന്ധി

JB
 കൊവിഡ്; ഇന്ത്യയ്ക്ക് വെല്ലുവിളി പോലെ തന്നെ അവസരവുമാണെന്ന് രാഹുല്‍ ഗാന്ധി

കൊറോണ വൈറസ് ബാധ ഇന്ത്യയ്ക്ക് വെല്ലുവിളി പോലെ തന്നെ അവസരവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ വിദഗ്ധരെ ഉപയോഗിച്ച് കൊവിഡിന് പുതിയ പരിഹാരം കണ്ടെത്തണമെന്നും രാഹുല്‍. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ അഭിപ്രായം പങ്കുവച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'കൊവിഡ് മഹാമാരി വലിയ വെല്ലുവിളിയാണ്. അതുപോലെ തന്നെ അവസരവും. നമുക്കുള്ള ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, ഡാറ്റാ വിദഗ്ധര്‍ എന്നിവരെ കൂട്ടിച്ചേര്‍ത്ത് ഈ പ്രതിസന്ധിക്ക് നവീന പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം'

താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് കൊവിഡ് പ്രതിരോധത്തിന് ഫലം ചെയ്യുകയെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വൈറസ് പ്രതിരോധത്തിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള സംഘങ്ങളാണ് ആവശ്യം. ജില്ലാ തലത്തിലുള്ള സംവിധാനത്തിന്റെ മികവാണ് കേരളത്തിലെയും വയനാട് ജില്ലയിലെയും പ്രവര്‍ത്തനങ്ങള്‍ ജയിക്കാന്‍ കാരണമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. കൊവിഡിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ വിമര്‍ശിക്കാറുണ്ട്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും രാഹുല്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

 

Read more topics: rahul gandhi, covid prevention,
English summary
rahul gandhi react on covid prevention
topbanner

More News from this section

Subscribe by Email