Friday October 22nd, 2021 - 9:46:am

'ആകാശത്തേക്ക് ടോര്‍ച്ചടിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല'; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

NewsDesk
'ആകാശത്തേക്ക് ടോര്‍ച്ചടിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല'; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കൊറോണ വൈറസ് അഥവാ കോവിഡ് 19നെതിരെ പോരാടുന്നതിന് വേണ്ടത്ര പരിശോധനകള്‍ നടത്താത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു പോലെ നാളെ മെഴുകുതിരികള്‍ കത്തിച്ചതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും രാഹുല്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''ആളുകളെക്കൊണ്ട് കൈയടിപ്പിക്കുകയും ആകാശത്ത് ടോര്‍ച്ചടിക്കുകയും ചെയ്യുന്നത് കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല,'' വൈറസിന്റെ പൂര്‍ണ്ണ അളവ് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാഹുല്‍ ആവര്‍ത്തിച്ചു. കോവിഡ് -19 വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞായറാഴ്ച (ഏപ്രില്‍ അഞ്ച്) രാത്രി ഒന്‍പതിനു എല്ലാവരും വീടുകളിലെ ലൈറ്റ് ഓഫ് ചെയ്ത് വിളക്കോ മെഴുകുതിരിയോ കത്തിക്കുകയോ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ ലൈറ്റ് എന്നിവ ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഒന്‍പത് മിനിറ്റ് ഇങ്ങനെ വെളിച്ചം തെളിയിക്കണം. വീടിന്റെ വാതില്‍ക്കലോ മട്ടുപ്പാവിലോ നിന്ന് ഇങ്ങനെ വെളിച്ചം തെളിയിക്കണം. ഒന്‍പത് മിനിറ്റ് വെളിച്ചം തെളിയിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണ വൈറസ് എന്ന അന്ധകാരത്തെ പ്രതിരോധിക്കുന്നതിന്റെ സൂചനയായാണ് ഇതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

''കൊറോണ വൈറസിനെ നമ്മള്‍ ഒന്നിച്ചു പ്രതിരോധിക്കണം. ലോക്ക്ഡൗണ്‍ കാലത്ത് ഒറ്റയ്ക്കാണെന്ന് ആരും വിചാരിക്കേണ്ട. നമ്മള്‍ ഒന്നിച്ചാണ് ഇതിനെതിരെ പോരാടുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ലോകശ്രദ്ധ നേടി. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ നടപടി മാതൃകയാക്കുകയാണ്. ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചു. ജനങ്ങളുടെ സഹകരണം വലിയ മാതൃകയാണ്. മാര്‍ച്ച് 22 ലെ ജനതാ കര്‍ഫ്യൂവും മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായി,'' വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

English summary
rahul gandhi aganist central government on covid prevention
topbanner

More News from this section

Subscribe by Email