Saturday June 6th, 2020 - 4:01:am

കൊവിഡ് 19: ആരോഗ്യമന്ത്രി 'ടൈറ്റാനിക് ' ക്യാപ്റ്റനെപ്പോലെയെന്ന് രാഹുല്‍ ഗാന്ധി

JB
 കൊവിഡ് 19: ആരോഗ്യമന്ത്രി 'ടൈറ്റാനിക് ' ക്യാപ്റ്റനെപ്പോലെയെന്ന് രാഹുല്‍ ഗാന്ധി

ന്യൂല്‍ഡല്‍ഹി: മുപ്പതോളം പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ അടിയന്തിരമായി പ്രവര്‍ത്തനപദ്ധതി തയ്യാറാക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരനോട് ആവശ്യപ്പെട്ടു. ലോകത്ത് ഏകദേശം 3000 പേരെ കൊന്നൊടുക്കുകയും 90000 കിടപ്പിലാക്കുകയും ചെയ്ത കൊവിഡ് 19 രോഗത്തെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനെ രാഹുല്‍ ടൈറ്റാനിക് കപ്പലിന്റെ ക്യാപ്റ്റനോട് ഉപമിച്ചു. കപ്പല്‍ മുങ്ങും വരെ പേടിക്കാനില്ല, എല്ലാം ശരിയായി പോകുന്നുവെന്ന് യാത്രക്കാരോട് പറഞ്ഞ ടൈറ്റാനിക് ക്യാപ്റ്റനെ പോലെയാണ് ആരോഗ്യമന്ത്രി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും അദ്ദേഹം കൈക്കൊണ്ടിട്ടില്ല, രാഹുല്‍ കുറ്റപ്പെടുത്തി. കൊവിഡ് 19 നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി ജനങ്ങളുമായി പങ്കുവയ്ക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ സന്ദര്‍ശകരില്‍ 15 പേര്‍ക്കും അവരുടെ ഡ്രൈവര്‍ക്കും രോഗബാധയുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 30 ആയി വര്‍ധിച്ചു.കൊവിഡ് 19 രോഗം ബാധിച്ച സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ലോകരാജ്യങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
rahul gandhi against health minsiter on corona virus
topbanner

More News from this section

Subscribe by Email