Tuesday October 15th, 2019 - 7:25:am
topbanner

ഒരു പരിപാടി കൊണ്ടും രാജ്യത്തെ സാമ്പത്തിക സ്ഥിതി മറച്ചുവക്കാനാവില്ല ; ഹൗഡി മോദിയ്‌ക്കെതിരെ രാഹുല്‍ഗാന്ധി

suji
ഒരു പരിപാടി കൊണ്ടും രാജ്യത്തെ സാമ്പത്തിക സ്ഥിതി മറച്ചുവക്കാനാവില്ല ; ഹൗഡി മോദിയ്‌ക്കെതിരെ രാഹുല്‍ഗാന്ധി

ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അമേരിക്കയില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയുമായി ബന്ധപ്പെടുത്തി രാഹുല്‍ഗാന്ധിയുടെ പരിഹാസം. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കായി അമേരിക്കന്‍ മണ്ണില്‍ നടത്തുന്ന ഏറ്റവും ചിലവേറിയ പരിപാടിയായ ഹൗഡി മോദി വിപണികളില്‍ വന്‍ ഉയര്‍ച്ചയ്ക്ക് കാരണമായി എന്നുപറഞ്ഞാണ് രാഹുലിന്റെ പരിഹാസം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൗഡി ഇന്ത്യന്‍ എക്കോണമി റാലിയില്‍ ഓഹരി വിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്രി എന്താണ് ചെയ്യുക എന്ന കാര്യം അതിശയകരമാണ്. 1.45 ലക്ഷം കോടി രൂപ. ഹൂസ്റ്റണിലെ പരിപാടി ലോകത്തിലെ ഏറ്റവും ചിലവേറിയ പരിപാടികളില്‍ ഒന്നാണ്. എന്നാല്‍ പ്രിയപ്പെട്ട മോദി ഇന്ത്യയെ എത്തിച്ച സാമ്പത്തിക കുഴപ്പത്തിന്റെ യാഥാര്‍ത്ഥ്യം ഒരു പരിപാടി കൊണ്ടും മറച്ചുവക്കാനാവില്ല, രാഹുല്‍ ട്വീറ്റ് ചെയ്തു.

കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് വര്‍ഷവും 1.45 ലക്ഷം കോടിയുടെ വരുമാനക്കുറവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.

Read more topics: rahul gandhi, haudi modi
English summary
rahul gandhi against haudi modi
topbanner

More News from this section

Subscribe by Email