മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യത്തെകുറിച്ച് കേന്ദ്രത്തോട് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.ഇത് സംസ്ഥാനത്ത് ജനാധിപത്യത്തെ കൊല്ലുന്നതാണെന്നും കേന്ദ്രസര്‍ക്കാരിനോട് ചോദിക്കാന്‍ ചോദ്യങ്ങളുണ്ട് പക്ഷെ അതില്‍ നിന്നും പിന്മാറുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബാനറുകള്‍ ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജനാധിപത്യത്തെ കൊല്ലുന്നത് ബി.ജെ.പി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് സഭയില്‍ ഉന്നയിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതിയില്‍ ശിവസേനയുടെ അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചിട്ടുണ്ട്.ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി പാര്‍ട്ടികളിലെ 148 എം.എല്‍.എമാരും ഏഴ് സ്വതന്ത്രരും ഒപ്പിട്ട സത്യവാങ്മൂലവുമാണ് സുപ്രീം കോടതിക്ക് മുന്പില് വെച്ച് കപില്‍ സിബല്‍ സമര്‍പ്പിച്ചത്.