Wednesday April 1st, 2020 - 1:07:am
topbanner

രാജസ്ഥാനില്‍ ദളിതര്‍ക്കെതിരായ ആക്രമണം ; അന്വേഷണം വേണമെന്ന് രാഹുല്‍; ആരാണ് ഭരിക്കുന്നതെന്നറിയില്ലേയെന്ന് ബിജെപി  

suji
രാജസ്ഥാനില്‍ ദളിതര്‍ക്കെതിരായ ആക്രമണം ; അന്വേഷണം വേണമെന്ന് രാഹുല്‍; ആരാണ് ഭരിക്കുന്നതെന്നറിയില്ലേയെന്ന് ബിജെപി   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജസ്ഥാനില്‍ ദളിത് യുവാക്കള്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിക്കുന്നതെന്ന കാര്യം അറിയില്ലേയെന്നാണ് ബിജെപി നേതാക്കള്‍ രാഹുലിന് മറുപടി നല്‍കിയിരിക്കുന്നത്. ദളിത് യുവാക്കള്‍ക്കെതിരെ നടന്ന ആക്രമണം ഞെട്ടിക്കുന്നതാണെന്നും വിഷയത്തില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്നുമായിരുന്നു രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ഇതിനു മറുപടിയുമായി രംഗത്തെത്തിയ ബിജെപി വക്താവ് അമിത് മാളവ്യ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവില്‍ വന്നതിനു പിന്നാലെ സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും വിമര്‍ശിച്ചു.

'സംസ്ഥാന സര്‍ക്കാരോ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരാളാണ്. അയാളുടെ പേര് അശോക് ഗെലോട്ട് എന്നാണ്.' എന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി നേതാവ് രാഹുലിന് മറുപടി നല്‍കുന്നത്. കഴിഞ്ഞദിവസമായിരുന്നു ദളിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച വീഡിയോ പുറത്ത് വന്നത്. ജയ്പൂരില്‍ നിന്നും 230 കിലോമീറ്റര്‍ അകലെയുള്ള നഗൗറിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് ഇവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്.

മോഷണക്കുറ്റം ആരോപിച്ചായിരുന്നു സംഘം ഇരുവരെയും ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. യുവാക്കളെ കെട്ടിയിട്ട് വസ്ത്രമഴിച്ച് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുന്നതും ശരീരത്ത് പെട്രോള്‍ ഒഴിക്കുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ടായിരുന്നു.

 

 

 

 

 

English summary
rahul demand investigation about dalit attack
topbanner

More News from this section

Subscribe by Email