Tuesday March 31st, 2020 - 10:35:pm
topbanner

നൂറു രൂപാ നോട്ട് അക്ഷര കടലാസിനൊപ്പം കെട്ടിവച്ചാല്‍ അധ്യാപകര്‍ കണ്ണുമടച്ച് മാര്‍ക്കിടും ; പ്രിന്‍സിപ്പലിന്റെ വിവാദ വീഡിയോ പുറത്ത്

suji
നൂറു രൂപാ നോട്ട് അക്ഷര കടലാസിനൊപ്പം കെട്ടിവച്ചാല്‍ അധ്യാപകര്‍ കണ്ണുമടച്ച് മാര്‍ക്കിടും ; പ്രിന്‍സിപ്പലിന്റെ വിവാദ വീഡിയോ പുറത്ത്

ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ കോപ്പിയടിയ്ക്കാനും, ഉത്തരക്കടലാസില്‍ പണം കെട്ടിവച്ച് നല്‍കാനും നിര്‍ദേശം നല്‍കിയ പ്രിസിപ്പല്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ ഉപദേശം നല്‍കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പിടിവീണത്. ലക്‌നൗവില്‍നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള പ്രൈവറ്റ് സ്‌കൂളിലെ പ്രിന്‍സിപ്പലും മാനേജറുമായ പ്രവീണ്‍ മാളിനെയാണ് പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. പരീക്ഷ ആരംഭിയ്ക്കുന്നതിന് മുന്നോടിയായി വീളിച്ചുചേര്‍ത്ത യോഗത്തില്‍ രക്ഷിതാക്കളെ സാക്ഷി നിര്‍ത്തിയായിരുന്നു. പരീക്ഷയില്‍ ക്രിത്രിമം കാട്ടാന്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി ഇത് ഫോണില്‍ പകര്‍ത്തുകയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പരാതി പരിഹാര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരീക്ഷാ പേപ്പറില്‍ 100 രൂപ നോട്ട് കെട്ടിവച്ചാല്‍ 4 മാര്‍ക്കിന്റെ ചോദ്യത്തിന് അധ്യാപകര്‍ കണ്ണുമടച്ച് മൂന്ന് മാര്‍ക്ക് നല്‍കും എന്ന് വരെ പ്രധാന അധ്യാപകന്‍ പറഞ്ഞു. 'ഞാന്‍ വെല്ലു വിളിക്കുകയാണ്. എന്റെ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി പോലും തോല്‍ക്കില്ല. നിങ്ങള്‍ക്ക് പരസ്പരം സംസാരിച്ചുകൊണ്ട് പരീക്ഷയെഴുതാം. സര്‍ക്കാര്‍ സ്‌കളുകളില്‍നിന്നും ഇന്‍വിജിലേറ്റര്‍മാരായി വരുന്നത് എന്റെ സുഹൃത്തുക്കളാണ്.

കോപ്പിയടിച്ചതിന് നിങ്ങളെ ആരെങ്കിലും പിടിച്ചാലും രണ്ടടി തന്നാലും ഒന്നും ഭയക്കേണ്ടതില്ല. അത് സഹിച്ചാല്‍ മതി. ഒരു ചോദ്യത്തിന് പോലും ഉത്തരം എഴുതാതെ വിടരുത്. 100 രൂപ ഉത്തരക്കടലാസിനൊപ്പം വക്കുകയാണെങ്കില്‍ നാല് മാര്‍ക്കിന്റെ ചോദ്യത്തിന് കണ്ണുമടച്ച് അധ്യാപകര്‍ മൂന്ന് മാര്‍ക്ക് നല്‍കും. ജയ്ഹിന്ദ് ജെയ് ഭാര്‍തി എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാന അധ്യാപകന്‍ നിര്‍ദേശങ്ങള്‍ അവസാനിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിയ്ക്കുന്നുണ്ട്.

 

English summary
put rs 100 in answer sheets up school principals advice to students
topbanner

More News from this section

Subscribe by Email