Thursday October 17th, 2019 - 3:57:am
topbanner

ഈദ് ആഘോഷങ്ങള്‍ കശ്മീരില്‍ അക്രമത്തിന് വഴിമാറി; മസ്ജിദിന് മുന്നില്‍ തീവ്രവാദികളായ മൂസയുടെയും, മസൂദ് അസറിന്റെ ചിത്രങ്ങളുമായി പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു

suji
ഈദ് ആഘോഷങ്ങള്‍ കശ്മീരില്‍ അക്രമത്തിന് വഴിമാറി; മസ്ജിദിന് മുന്നില്‍ തീവ്രവാദികളായ മൂസയുടെയും, മസൂദ് അസറിന്റെ ചിത്രങ്ങളുമായി പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു

ഈദ് ആഘോഷങ്ങളുടെ ഭാഗമായി ശ്രീനഗറില്‍ സംഘടിച്ച ജനക്കൂട്ടം സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടത്തി. ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപത്താണ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നത്. ഭീകരവാദികളായ സാക്കിര്‍ മൂസ, മസൂദ് അസര്‍ എന്നിവരുടെ ചിത്രങ്ങളുമായാണ് ഇവര്‍ സേനയുമായി ഏറ്റുമുട്ടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഖംമൂടി ധരിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. അടുത്തിടെ കൊല്ലപ്പെട്ട അല്‍ഖ്വായ്ദ കശ്മീര്‍ യൂണിറ്റ് മേധാവി സാക്കിര്‍ മൂസയുടെ പോസ്റ്ററുകളും ഇവര്‍ കൈയിലേന്തിയിരുന്നു. മൂസാ ആര്‍മി എന്ന മുദ്രാവാക്യങ്ങളും ഇവരുടെ കൈയിലുണ്ടായി.

ജെയ്‌ഷെ മുഹമ്മദ് ചീഫ് മസൂദ് അസറിന്റെ ചിത്രങ്ങളും പ്രതിഷേധക്കാരുടെ പക്കലുണ്ടായിരുന്നു. ചരിത്ര പ്രാധാന്യമുള്ള ജാമിയ മസ്ജിദില്‍ ഈദ് പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ യുവാക്കള്‍ പള്ളിക്ക് മുന്നില്‍ ഒത്തുകൂടിയ ശേഷമാണ് കല്ലേറ് ആരംഭിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേനകള്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നോര്‍ത്ത് കശ്മീര്‍ ബാരാമുള്ള ജില്ലയിലും യുവാക്കളും, കശ്മീരി പോലീസുമായി സമാന ഏറ്റുമുട്ടലുണ്ടായി.

 

English summary
protests rock srinagar on eid zakir musa masood azhar posters seen outside masjid
topbanner

More News from this section

Subscribe by Email