Wednesday September 23rd, 2020 - 5:48:pm

ഒരു കോടിരൂപ കൈക്കൂലി വാങ്ങി അധോലോക കുറ്റവാളിയെ യോഗി ആദിത്യനാഥിന്റെ പോലീസ് വിട്ടയച്ചു

NewsDesk
ഒരു കോടിരൂപ കൈക്കൂലി വാങ്ങി അധോലോക കുറ്റവാളിയെ യോഗി ആദിത്യനാഥിന്റെ പോലീസ് വിട്ടയച്ചു

ലക്നൗ: കുറ്റകൃത്യങ്ങളും ബലാത്സംഗങ്ങളും വര്‍ദ്ധിച്ചുവരുന്ന ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തലവേദനയായി മറ്റൊരു ആരോപണം കൂടി. ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയ അധോലോക കുറ്റവാളിയെ ഒരു കോടി രൂപ കൈക്കൂലി വാങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വതന്ത്രനാക്കിയെന്നാണ് ആരോപണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുര്‍പീത് സിങ് എന്ന ഗോപി ഗാന്‍ഷ്യംപുര എന്നയാളെ ഒരു കോടി രൂപ കൈക്കൂലി വാങ്ങി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സ്വതന്ത്രനാക്കുകയായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.

നാഭാ ജയില്‍ചാട്ടക്കേസുമായി ബന്ധപ്പെട്ട പ്രതിയെയാണ് രക്ഷപ്പെടുത്തിയത്. 2016 നവംബറിലാണ് ഒരു സംഘമാളുകള്‍ നാഭ ജയിലിലേക്ക് അതിക്രമിച്ച് കയറി തടവുപുള്ളികളെ രക്ഷപ്പെടുത്തിയത്.

രണ്ട് തീവ്രവാദികളും നാല് അധോലോക പ്രവര്‍ത്തകരും ആണ് അന്ന് രക്ഷപ്പെട്ടത്. വിലങ്ങുവെച്ച രണ്ട് പേരെയും കൊണ്ട് പോലീസ് വേഷത്തിലെത്തിയാണ് സംഘം നാഭ ജയിലിലേക്ക് പ്രവേശിച്ചത്. പിന്നീട് പോലീസുമായുണ്ടായ ഏറ്റമുട്ടലിനൊടുവിലാണ് തടവുപുള്ളികളുമായി ഇവര്‍ രക്ഷപ്പെടുന്നത്.

അന്ന് ജയിലില്‍ അതിക്രമിച്ച് കടന്ന് കുറ്റവാളികളെ മോചിപ്പിച്ച കേസിലെ പിടികിട്ടാപുള്ളിയെയാണ് കഴിഞ്ഞ ദിവസം സ്വതന്ത്രനാക്കിയത്. ഗുര്‍പീത് സിങ് എന്ന ഗോപി ഗാന്‍ഷ്യംപുര എന്നയാളെയാണ് സെപ്റ്റംബര്‍ 10ന് ഷാജഹാന്‍ പുരില്‍ നിന്ന പോലീസ് പിടികൂടുന്നത്. എന്നാല്‍ ഇയാളെ പിന്നീട് കൈക്കൂലി വാങ്ങി മോചിപ്പിച്ചെന്നാണ് പുതിയ കേസ്.

ഒരു കോടി രൂപയ്ക്കാണ് മോചിപ്പിക്കാന്‍ ധാരണയായത്. ഇതിന്റെ ആദ്യ ഗഡുവായി ഉദ്യോഗസ്ഥന്‍ 45 ലക്ഷം രൂപ കൈപ്പറ്റിയെന്നും പറയുന്നു.

യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം പോലീസ് ഏറ്റമുട്ടലില്‍ ഓരോ 12 മണിക്കൂറിലും ഒരാള്‍ വീതം യുപിയില്‍ കൊല്ലപ്പെടുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ കണക്ക്. അതിനാല്‍ നാഭകേസിലെ തന്നെ മറ്റൊരു പ്രതിയായ വിക്കി അറസ്റ്റ് സ്വീകരിച്ച ഉടന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അറസ്റ്റ് വരിച്ച വിവരം അറിയിച്ചിരുന്നു. വ്യാജഏറ്റമുട്ടല്‍ സാധ്യത ഒഴിവാക്കാനായിരുന്നു ഈ നീക്കം.

Read more topics: Probe, UP, Cop, Bribe, Nabha, Jail
English summary
Probe Against UP Cop for 'Taking Bribe' to Release Nabha Jailbreak Accused
topbanner

More News from this section

Subscribe by Email