Friday July 10th, 2020 - 6:38:am

ജഡ്ജിയുടെ സ്ഥലംമാറ്റം: ലജ്ജാകരമെന്ന് പ്രിയങ്ക ഗാന്ധി

JB
ജഡ്ജിയുടെ സ്ഥലംമാറ്റം: ലജ്ജാകരമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ കോൺഗ്രസ്. പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് വിഷയത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തീർത്തും സങ്കടകരമായ നാണം കെട്ട പ്രവ‍ൃത്തിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നായിരുന്നു പ്രിയങ്കയുടെ വിമർശനം. 'നിലവിലെ സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലമാറ്റം ഞെട്ടലൊന്നും ഉണ്ടാക്കുന്നില്ല, പക്ഷെ ഇത് ശരിക്കും ദുഃഖകരമാണ്. ലജ്ജാകരമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് നീതിക്കധിഷ്ഠിതമായി പ്രവർത്തിക്കുന്ന നിയമസംവിധാനത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. എന്നാൽ നീതിയുടെ വായ് മൂടിക്കെട്ടി ജനങ്ങൾക്ക് അതിനോടുള്ള വിശ്വാസം തകർക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ തീർത്തും നിന്ദ്യാര്‍ഹമാണ്..' പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
priyanka gandhi react delhi justice transfer
topbanner

More News from this section

Subscribe by Email