Monday December 9th, 2019 - 3:48:am
topbanner

രണ്ടാം ക്ലാസുകാരന് പ്രിന്‍സിപ്പളിന്റെ മര്‍ദ്ദനം

rajani v
രണ്ടാം ക്ലാസുകാരന് പ്രിന്‍സിപ്പളിന്റെ മര്‍ദ്ദനം

ഹൈദരാബാദ്: ഹൈദരാബാദില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി. ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയാണ് പ്രീന്‍സിപ്പല്‍ സുരേഷ് സിങിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിദ്യാര്‍ഥിയുടെ പുറത്ത് അടിയേറ്റതിന്റെ പാടുകളുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രിന്‍സിപ്പല്‍ ബോര്‍ഡിലെഴുതിയ വാക്കുകള്‍ കുട്ടിക്ക് വായിക്കാന്‍ സാധിച്ചില്ലെന്നും ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പുറത്ത് അടിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. പരാതിയെത്തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

English summary
principal beat second standred student india
topbanner

More News from this section

Subscribe by Email